ചാക്യാരുടെ എഴുത്തുകുത്തുകള്‍
ചാക്യാര്‍ക്ക് എന്തും പറയാം....ആര്‍ക്കും ഒന്നും തോന്നരുത്..
Friday, May 6, 2011
പല്ല്
ഇതൊരു കഥയല്ല, സംഭവമാണ്...ഹോസ്റ്റലില്‍ താമസിക്കുന്ന ഞങ്ങള്‍ ഇടക്കൊക്കെ ഫുഡ് അടിക്കാന്‍ പുറത്തു പോവാറുണ്ട്. ഇടക്കല്ല മിക്കപ്പോഴും..അങ്ങനെ ഒരു ദിവസം ഫുഡ് കഴിക്കാന്‍ ഞങ്ങള്‍ 4 പേര്‍ പോയി. തിരിച്ചു വരുന്ന വഴി high way കട്ട് ചെയ്യുമ്പോള്‍ പുറകില്‍ നിന്ന് വന്ന ഒരു വണ്ടി ഞങ്ങള്‍ക്ക് പണി തന്നു. ഞങ്ങളുടെ വണ്ടിയുടെ headlight പൊട്ടി..ഞങ്ങള്‍ വണ്ടി സൈഡ് ഒതുക്കി നിര്‍ത്തി.മറ്റേ വണ്ടിയും. പെട്ടെന്ന് ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന നല്ല വണ്ണവും പൊക്കവും ഒക്കെയുള്ള ഒരാള്‍ ദേഷ്യത്തോടെ പുറത്തിറങ്ങി.(ക്ഷമിക്കണം ആളുടെ പേര് ഞാന്‍ പറയില്ല.). ഞങ്ങള്‍ എല്ലാം വിചാരിച്ചു ഇപ്പോള്‍ അവിടെ ഒരു അടി നടക്കും എന്ന്. പക്ഷെ അയാള്‍ പല്ല് ഞെരിച്ച് കാണിച്ചു ദേഷ്യം കടിച്ചു പൊട്ടിച്ചു..അതിനു ശേഷം ഞങ്ങള്‍ ഇറങ്ങി മറ്റേ വണ്ടിക്കാരനോട് ഉടക്ക് ഉണ്ടാക്കി, കാരണം തെറ്റ് അയാളുടെ ഭാഗത്ത് ആയിരുന്നു..അപ്പോഴും നമ്മുടെ കഥാനായകന്‍ പല്ല് ഞെരിക്കുന്നുണ്ടായിരുന്നു...ഒരക്ഷരം പോലും മിണ്ടിയില്ല..ബാക്കിയുള്ള മൂന്നു പേരും ഒരു ഭാഗത്ത് നഷ്ടപരിഹാരത്തെക്കുറിച്ച് സംസാരിക്കുന്നു...അവസാനം ഒത്തു തീര്‍പ്പാക്കി..മറ്റേ വണ്ടിക്കാരന്‍ ചോദിച്ചു " എന്ത് തരണം?"...ഞങ്ങള്‍ ആലോചിച്ച് ഒരു തീരുമാനം പറഞ്ഞു..3000 രൂപ..അപ്പോള്‍ അയാള്‍ ചോദിച്ചു "headlight നു 2000 രൂപയല്ലേ ഉള്ളു..പിന്നെന്തിനാ 3000 രൂപ" അപ്പോള്‍ ഞങ്ങളില്‍ ഒരാള്‍ പറഞ്ഞു.."headlight നു 2000 രൂപ, പക്ഷെ ഈ ഇത്രേം നേരം പല്ല് ഞെരിച്ചു എന്‍റെ കൂട്ടുകാരന്റെ 2 പല്ല് പോയി. അത് ശരിയാക്കാനാ 1000 രൂപ." ഇത് കേട്ടപ്പോഴും അയാള്‍ പല്ല് ഞെരിക്കുന്നുണ്ടായിരുന്നു....
Subscribe to:
Posts (Atom)